Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Caught Fire

Alappuzha

ചെ​ങ്ങ​ന്നൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു

ചെ​ങ്ങ​ന്നൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സി​ന് തീ​പി​ടി​ച്ചു. ചെ​ങ്ങ​ന്നൂ​ർ ഡി​പ്പോ​യി​ൽനി​ന്ന് ഹ​രി​പ്പാ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി ഹ​രി​പ്പാ​ട് ഡി​പ്പോ​യി​ലെ ആ​ർ​എ​ൻ​സി 878 വേ​ണാ​ട് ഓ​ർ​ഡി​ന​റി ബ​സി​ലാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് 5.35ഓ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കൃ​ത്യ​സ​മ​യ​ത്ത് യാ​ത്ര​ക്കാ​രേ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ബ​സ് സ്റ്റാ​ൻ​ഡി​ൽനി​ന്ന് പു​റ​പ്പെ​ട്ട് ഏ​താ​നും മീ​റ്റ​റു​ക​ൾ മാ​റി ഇ​ന്ത്യ​ൻ ഓ​യി​ൽ പ​മ്പി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ ബ​സി​ന്‍റെ അ​ടി​ഭാ​ഗ​ത്തുനി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ടൗ​ണി​ലു​ണ്ടാ​യി​രു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ബ​ഹ​ളം വെ​ച്ച​തോ​ടെ ഡ്രൈ​വ​ർ ഉ​ട​ൻ ത​ന്നെ ബ​സ് ഒ​തു​ക്കി നി​ർ​ത്തി മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി. എ​ൻ​ജി​ൻ ഭാ​ഗ​ത്തി​ന് താ​ഴെ​യു​ണ്ടാ​യ കേ​ബി​ൾ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വെ​ള്ള​മൊ​ഴി​ച്ച് തീ​യ​ണ​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് ചെ​ങ്ങ​ന്നൂ​ർ അ​ഗ്നി​ര​ക്ഷാ സേ​ന യൂ​ണി​റ്റും എ​ത്തി​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല.

District News

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

മ​ട്ട​ന്നൂ​ർ: ശി​വ​പു​രം പ​ടു​പാ​റ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ശി​വ​പു​രം പ​ടു​പാ​റ​യി​ലാ​യി​രു​ന്നു സം​ഭ​വം. ച​ക്ക​ര​ക്ക​ല്ലി​ൽ നി​ന്ന് തി​ല്ല​ങ്കേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ ഓ​ട്ട​ത്തി​നി​ട​യി​ൽ നി​ന്നു പോ​കു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​ർ ബോ​ണ​റ്റ് തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​തി​നി​ട​യി​ലാ​ണു ബോ​ണ​റ്റി​നു​ള്ളി​ൽ നി​ന്ന് പു​ക ഉ​യ​രു​ക​യും തീ ​പ​ട​രു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രും സ്ഥ​ല​ത്തി​യ​വ​രും ചേ​ർ​ന്ന് സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ നി​ന്ന് വെ​ള്ളം കൊ​ണ്ടു​വ​ന്ന് തീ​യ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ന്‍റെ എ​ൻ​ജി​ൻ ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ട്ട​ന്നൂ​രി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യും മാ​ലൂ​രി​ൽ നി​ന്ന് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

District News

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ല്‍ ക​പ്പാ​ട് ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​ന് സമീ​പ​മാ​ണ് സം​ഭ​വം.

കാ​റി​ല്‍​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് കാ​ര്‍ റോ​ഡ​രി​കി​ല്‍ നി​ർ​ത്തി യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യ​പ്പോ​ഴേ​ക്കും തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

തി​ട​നാ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വാ​ഹ​നം. വി​ല്പ​ന​യ്ക്കാ​യി വ​ച്ചി​രു​ന്ന ഈ ​കാ​ര്‍ വാ​ങ്ങാ​ന്‍ വ​ന്ന​വ​ര്‍ ഓ​ടി​ച്ചു​നോ​ക്കാ​നാ​യി പോ​കു​ന്ന വ​ഴി​ക്കാ​ണ് തീ​പി​ടി​ച്ച​തെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. തീ​പ​ട​രാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല.

Kerala

ഓ​ടി​ക്കൊ​ണ്ടി​രി​ക്കേ കാ​റിന് തീപിടിച്ചു

പാ​ല​ക്കാ​ട്: കോ​ഴി​ക്കോ​ട് - പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത കൊ​പ്പം ജം​ഗ്ഷ​നി​ൽ വ​ച്ച് ഓ​ടി​ക്കൊ​ണ്ടി​രി​ക്കേ കാ​റി​ന് തീ​പി​ടി​ച്ചു. രാ​ത്രി പ​ത്തോ​ടെ​യി​രു​ന്നു സം​ഭ​വം. കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് നി​ന്ന് പു​ക ഉ​യ​ർ​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ഡ്രൈ​വ​ർ കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ മൂ​ന്ന് യൂ​ണി​റ്റെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. പാ​ല​ക്കാ​ട് രാ​ജീ​വ് ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ സ​ഞ്ജി​തി​ന്‍റെ സ്‌​കോ​ർ​പ്പി​യോ കാ​റാ​ണ് ക​ത്തി ന​ശി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് തി​രി​കെ പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

Kerala

കോ​ഴി​ക്കോ​ട്ട് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഒ​മി​നി വാ​നി​ന് തീ​പി​ടി​ച്ചു

 

കോ​ഴി​ക്കോ​ട്: ഹൈ​ലൈ​റ്റ് മാ​ളി​ന് മു​ന്നി​ലു​ള്ള ഫ്ലൈ ​ഓ​വ​റി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഒ​മി​നി വാ​നി​ന് തീ​പി​ടി​ച്ചു. മ​ല​പ്പു​റ​ത്തു​നി​ന്ന് കു​ന്ന​മം​ഗ​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

എ​ൻ​ജി​ൻ ഭാ​ഗ​ത്തു​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട ഡ്രൈ​വ​റും യാ​ത്ര​ക്കാ​രും ഉ​ട​ൻ​ത​ന്നെ വാ​ഹ​നം റോ​ഡി​ന് ഒ​രു വ​ശ​ത്തേ​ക്ക് മാ​റ്റി നി​ർ​ത്തി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

സം​ഭ​വ​മ​റി​ഞ്ഞ ഉ​ട​ൻ​ത​ന്നെ അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ​പി​ടി​ച്ച വാ​ഹ​ന​ത്തി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്

Latest News

Corehub Up